‘തെരഞ്ഞെടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി ഇപ്പോഴും പണപ്പിരിവ് നടത്തുന്നു’; ആരോപണവുമായി DYFI

ബിജെപിക്കെതിരെ ആരോപണവുമായി DYFI. തെരെഞ്ഞടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി ഇപ്പോഴും പണപ്പിരിവ് നടത്തുന്നു. പമ്പയിലെ കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്നും ആരോപണം.
അതേസമയം പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക് റൂമിന് അമിത നിരക്കിടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ ഏതാനും ഭക്തർ പ്രതിഷേധിച്ചിരുന്നു.
ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടത് ആണെന്നാണ് ആരോപണം.
ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും എതിരെയാണ് ആരോപണം. ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടു.
അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് വിശദീകരിച്ച ബിജെപി നേതൃത്വം ആരോപണം പച്ചക്കള്ളമെന്നും പറഞ്ഞു.
Story Highlights : DYFI Against BJP Fund collection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here