ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പ്രതിയാണ് ചാടിപ്പോയത്. പെരുനാട് സ്വദേശി സച്ചിനാണ് രക്ഷപ്പെട്ടത്. തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ചാണ് പ്രതി രക്ഷപെട്ടത്. എസ്ഐയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് പ്രതിയെ പിടികൂടിയത്.( Accused who was caught by the police from the Delhi airport escaped)
അറസ്റ്റ് ചെയ്ത പ്രതിയെ ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞ് പോയ പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കാവേരിപ്പട്ടണത്ത് തുടരുന്നുണ്ട്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടുകൂടി മേഖലയിൽ തേരച്ചിൽ നടത്തുന്നുണ്ട്.
Story Highlights : Accused who was caught by the police from the Delhi airport escaped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here