Advertisement

‘പാനൂരിലെ രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കണമോയെന്ന് പാർട്ടി തീരുമാനിക്കും’; എംവി ഗോവിന്ദൻ

May 19, 2024
Google News 2 minutes Read

പാനൂരിലെ രക്തസാക്ഷി സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ കാര്യങ്ങൾ ജില്ലാ നേതൃത്വത്തിനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പാനൂർ തെക്കുംമുറിയിലാണ് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം സിപിഐഎം നിർമിച്ചത്. എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. 2015 ജൂൺ 6ന് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കായാണ് സ്മാരകം പണിതത്.

Read Also: കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി

2016 മുതൽ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിൽ സിപിഐഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടിരന്നു. സിപിഐഎം രക്തസാക്ഷികളുടെ ഇരുവരുടെയും പേരുകളുണ്ട്.

Story Highlights : M. V. Govindan responds CPIM statue on bomb attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here