Advertisement

മഴ കളിച്ചു; രാജസ്ഥാൻ-കൊൽക്കത്ത മത്സരം ടോസിന് ശേഷം ഉപേക്ഷിച്ചു

May 19, 2024
Google News 2 minutes Read

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. രാത്രി പത്ത് മണിയോടെ മഴ മാറി. മത്സരം ഏഴോവര്‍ വീതമാക്കി വെട്ടിക്കുറച്ച് ടോസിട്ടെങ്കിലും പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്‍റ് വീതം പങ്കിട്ടു.

എലിമിനേറ്ററില്‍ ബെംഗലൂരു ആണ് രാജസ്ഥാന്‍റെ എതിരാളികള്‍. 21ന് അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍-ആര്‍സിബി എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. 17 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന്(+0.414) പിന്നിലായിപ്പോയ രാജസ്ഥാന്‍(+0.273) മൂന്നാം സ്ഥാനത്തായി. 26ന് ചെന്നൈയിലാണ് ഫൈനൽ.

Story Highlights : RCB VS RR Match abanded due to rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here