Advertisement

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത; ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്

May 19, 2024
Google News 2 minutes Read
red alert in 4 districts of kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ( red alert in 4 districts of kerala )

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ ആലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കേരളത്തിൽ മെയ് 31ന് കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം.

Story Highlights : red alert in 4 districts of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here