പാലക്കാട് വാഴപ്പുഴയിൽ പുലി കമ്പി വേലിയിൽ കുടുങ്ങി; രക്ഷപ്പെടാൻ ശ്രമം; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ പുലി കമ്പി വേലിയിൽ കുടുങ്ങി. ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി. പുലർച്ചെയാണ് കമ്പിവേലിയിൽ പുലി കുടുങ്ങിക്കിടക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പുലിയുടെ കാലാണ് കമ്പിവേലിയിൽ കുടുങ്ങിയത്. ജീവനോടുകൂടി പുലിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയത്.
Read Also: അവയവക്കടത്ത് കേസ്; സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടർ; സബിത്തിന്റെ കൈവശം നാല് പാസ്പോർട്ടുകൾ
ധോണിയിൽ നിന്ന് പുലിയെ പിടികൂടി കൊണ്ടുപോകുന്നതിനുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പിടികൂടി കൊണ്ടുപോകുന്നതിനുള്ള കൂടും എത്തിക്കുന്നുണ്ട്. പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് റേഞ്ചർ അറിയിച്ചത്. പുലി കുടുങ്ങിയത് അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
Story Highlights : Leopard trapped in barbed wire fence in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here