Advertisement

ഐ.ടി പാർക്കുകളിൽ മദ്യശാല ഈ വർഷം മുതൽ; സർക്കാർ നിർദേശങ്ങൾക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം

May 23, 2024
Google News 2 minutes Read
govt to begin liquor sale in IT park

ഐ.ടി പാർക്കുകളിൽ മദ്യശാല ഈ വർഷം തന്നെ ആരംഭിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാകും പ്രവർത്തന സമയം. നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം ലഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടികൾ ആരംഭിക്കും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ( govt to begin liquor sale in IT park )

സർക്കാർ നിർദേശങ്ങൾക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. ഐടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. 20 ലക്ഷമാണ് ലൈസൻസ് ഫീസ്.

ഐടി പാർക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നൽകും. ബിയറും വൈനും വിദേശമദ്യവും വിളമ്പാം. ഒരു പാർക്കിന് ഒരു മദ്യവില്പന കേന്ദ്രം എന്ന നിലയ്ക്കാണ് നേരത്തെ ആലോചനകൾ നടന്നതെങ്കിലും ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിലാവും വിജ്ഞാപനം വരിക.

Story Highlights : govt to begin liquor sale in IT park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here