Advertisement

കേരളത്തിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള ഭാഗം ലേഖനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ മാസിക; ലേഖനം പിന്‍വലിച്ച് ചരിത്രകാരന്‍ ദിലീപ് മേനോന്‍

May 24, 2024
Google News 2 minutes Read
Dilip Menon's article over caste discrimination in kerala

കേരളത്തിലെ ജാതി വിവേചനത്തെ കുറിച്ചുള്ള ഭാഗം തന്റെ ലേഖനത്തില്‍ നിന്നൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ചരിത്രകാരന്‍ പ്രൊഫസര്‍ ദിലീപ് മേനോന്‍. കേരള കോളിങ് എന്ന പേരിലുള്ള സര്‍ക്കാര്‍ മാഗസിന് വേണ്ടി ഒരു ലേഖനമെഴുതാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ അത് പിന്‍വലിക്കേണ്ടിവന്നത് ജാതി വിവേചനത്തെ കുറിച്ചുള്ള ഭാഗം ഒഴിവാക്കണമെന്ന് നിര്‍ദേശം വന്നതുകൊണ്ടാണെന്നും ദിലീപ് മേനോന്‍ പറഞ്ഞു. 1500ഓളം വാക്കുകളുള്ള ലേഖനമാണ് താന്‍ അയച്ചുകൊടുത്തത്. ലേഖനത്തില്‍, കേരളത്തിലെ ജാതിവിവേചനത്തെ കുറിച്ച് പറയുന്ന ഭാഗം, ഒരു സര്‍ക്കാര്‍ മാഗസിനെന്ന നിലയില്‍ ഒഴിവാക്കേണ്ടതുണ്ട്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണിതെന്നും ഇത് പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ലേഖകന് ലഭിച്ച മറുപടിയില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടര്‍സ്റാന്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറായ ദിലീപ് മേനോന്‍ ആഫ്രിക്കയിലെ ഇന്ത്യന്‍ സ്റ്റഡീസ് സെന്റര്‍ ഡയറക്ടര്‍ കൂടിയാണ്. ഡല്‍ഹി, ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. ശേഷം കേംബ്രിഡ്ജില്‍ പിഎച്ച്ഡി ചെയ്തു. ആധുനിക ഇന്ത്യയിലെ ജാതിവിവേചനം, സോഷ്യലിസം, സമത്വം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയാണ് ദിലീപ് മേനോന്റെ ഗവേഷണം.

Read Also: നടുവിന് ബെൽറ്റ്, കടുത്ത വേദനയെ നേരിടാൻ കുത്തിവെപ്പും മരുന്നും; തളരാതെ പൊരുതുന്ന തേജസ്വിയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ സഖ്യം

ഓഷ്യന്‍ ആസ് മെത്തേഡ്: തിങ്കിംഗ് വിത്ത് ദി മാരിടൈം, വാക്കിംഗ് ഓണ്‍ വാട്ടര്‍: ഗ്ലോബലൈസേഷന്‍ ആന്‍ഡ് ഹിസ്റ്ററി , ദി ബ്ലൈന്‍ഡ്നസ് ഓഫ് ഇന്‍സൈറ്റ്: എസ്സേസ് ഓണ്‍ കാസ്റ്റ് ഇന്‍ മെത്തേഡ് എന്നിവ ദിലീപ് മേനോന്‍ രചിച്ചവയാണ്.

Story Highlights : Dilip Menon’s article over caste discrimination in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here