Advertisement

നെടുമ്പാശ്ശേരി അവയവ കടത്ത്; സാബിത്തിന്റെ സുഹൃത്ത് അറസ്റ്റിൽ

May 24, 2024
Google News 2 minutes Read
One more arrest in Nedumbassery Organ Trafficking case

നെടുമ്പാശ്ശേരി അവയവ കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി സാബിത്ത് നാസറിന്റെ സുഹൃത്ത് എടത്തല സ്വദേശ. സാബിത്തും സജിത്തും തമ്മിൽ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എടത്തല സ്വദേശി സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിരവധിതവണ സാബിത്ത് നാസറുമായി പണമിടപാട് നടത്തിയതായി കണ്ടെത്തി.
ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാബിത്തിന്റെ കേരളത്തിലെ സഹായിയാണ് സജിത്തിനെ വിലയിരുത്തലാണ് പൊലീസ്. അവയവ കടത്ത് സംഘവുമായി ഇയാൾക്ക് നേരിട്ട് പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.

Read Also: അവയവ കടത്ത്; പ്രതി സാബിത്ത് നാസറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി സ്വദേശിയായ മധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ നിലവിൽ ഇറാനിലാണെന്നാണ് വിവരം.
പിടിയിലായ സാബിത്തിനെ പോലെ പ്രധാനിയാണ് മധുവന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. സംഘത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണ സം​ഘം.

Story Highlights : One more arrest in Nedumbassery Organ Trafficking case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here