Advertisement

ട്വന്റി 20 ലോകകപ്പ്; രോഹിത് ശർമ, വിരാട് കോലി അടങ്ങുന്ന ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക്

May 25, 2024
Google News 2 minutes Read

ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.
രാത്രി 10ന് ദുബായ് വഴിയാണ് യാത്ര. നായകൻ രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രിത് ബുംറ എന്നിവർ ആദ്യ ബാച്ചിൽ ഉണ്ടാവും. ലണ്ടനിലുള്ള വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും ടീമിനൊപ്പം ചേരും. സഞ്ജു സാംസൺ അടക്കമുള്ളവർ രണ്ടാം ബാച്ചിന് ഒപ്പമാണ് യാത്ര.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ അയര്‍ലണ്ടാണ്.

ഇന്ത്യന്‍ ലോകകപ്പ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story Highlights : T20 World Cup 2024: Virat Kohli and Rohit Sharma to leave India together

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here