‘പെണ്‍കുട്ടിയ്ക്ക് ജന്മനാട്ടിലേക്ക് പോകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു, ഇതിനായി യുവാവിനെ വിളിച്ചുവരുത്തി’; ആലുവയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ആലുവയില്‍ നിന്ന് കാണാതെ പോയ 12 വയസുകാരി പെണ്‍കുട്ടിയെ വളരെ വേഗത്തില്‍ കണ്ടെത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി പ്രവര്‍ത്തിച്ചെന്ന് ആലുവ ഡിവൈഎസ്പി എ പ്രസാദ്. അങ്കമാലിയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കും. (Aluva DYSP a prasad on aluva 12 year old girl missing case)
പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് ഡിവൈഎസ്പി പറയുന്നത്. അതിഥി തൊഴിലാളികളുടെ മകളായ പെണ്‍കുട്ടിയെയാണ് കാണാതെ പോയിരുന്നത്. പെണ്‍കുട്ടിയ്ക്ക് ജന്മനാട്ടിലേക്ക് പോകണെമന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവാവിനെ വിളിച്ചുവരുത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞു. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മറ്റ് വകുപ്പുകള്‍ ചുമത്തേണ്ടിവരും. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിയ്‌ക്കെതിരെ ചുമത്തുമെന്നും പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് അങ്കമാലിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Story Highlights : Aluva DYSP a prasad on aluva 12 year old girl missing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here