‘ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടം’; താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും മമ്മൂട്ടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മമ്മൂട്ടി കുറിച്ചു.
പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങൾ. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകരുന്നു. എന്തൊരു അത്ഭുതകരമായ നേട്ടം, താരം കുറിച്ചു.
പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സുപ്രധാനമായ സംഭാവനയ്ക്ക് ആശംസകൾ. ഒപ്പം “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” സിനിമയുടെ പ്രതിഭാധനരായ ടീമിനും ആശംസകൾ.കൂടാതെ അനസൂയ സെൻഗുപ്തയ്ക്കും സന്തോഷ് ശിവനും സ്നേഹവും നന്ദിയുമെന്നും മോഹൻലാൽ കുറിച്ചു.
അഭിമാനകരമായ നേട്ടം എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ചത്. അഭിമാനകരമായ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയയ്ക്കും ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ‘ദ ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അനസൂയ സെൻഗുപ്തയ്ക്കും അഭിനന്ദനങ്ങൾ. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണ്, ഇന്ത്യൻ ചലച്ചിത്ര കൂട്ടായ്മയെ മുഴുവൻ പ്രചോദിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Mohanlal Mammootty congratulates cannes indian stars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here