ആലുവയില്‍ 12കാരിയെ കാണാതായ സംഭവത്തില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പിടിക്കപ്പെട്ടത് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ

ആലുവയില്‍ നിന്ന് പന്ത്രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദാബാദ് സ്വദേശിക്കൊപ്പമാണ് കുട്ടി പോയത്. കുട്ടിയുമായി നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നും ഇവര്‍ തങ്ങളുടെ ബന്ധുക്കളല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.
പെണ്‍കുട്ടിയും പ്രതി മലേക്കും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മലേക്ക് കേരളത്തിലേക്ക് എത്തിയത്. ഇന്നലെ അഞ്ചരയോടെ കുട്ടിയുമായി അങ്കമാലിയിലേക്ക് എത്തി. ഇവിടെ ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം ബംഗാളിലേക്കുള്ള ട്രെയിനില്‍ പോകാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് പൊലീസ് പിടികൂടിയത്.
സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തേണ്ടി വരും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.
Story Highlights :Arrest in Aluva 12 year old girl missing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here