Advertisement

റെക്കോര്‍ഡ് താപനിലയായ 52 ഡിഗ്രിയില്‍ നിന്ന് ഇന്ന് നേരിയ കുറവ്; ഉത്തരേന്ത്യയാകെ ചുട്ടുപൊള്ളുന്നു; സൂര്യാഘാതമേറ്റ് ഒരു മരണം

May 30, 2024
Google News 4 minutes Read
A Little Drop Likely Still Delhi at Heatwave a Day After Record 52.9°c

കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ.ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു.രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഡല്‍ഹി റെഡ് അലര്‍ട്ടില്‍ തുടരുന്നു. (A Little Drop Likely Still Delhi at Heatwave a Day After Record 52.9°c)

ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ.ചൂട് ഡല്‍ഹിയില്‍ 50 ഡിഗ്രി കടന്നതോടെ ജാഗ്രത നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു.ബീഹാര്‍ ദര്‍ഭംഗ സ്വദേശിയായ 30 കാരനാണ് ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് മരിച്ചത്.ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.അതിനിടെ ഡല്‍ഹിയില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 52.3°C താപനിലയില്‍ കുറവ് ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡാറ്റയും സെന്‍സറുകളും പരിശോധിച്ചു വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഡല്‍ഹിയിലെ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് മുങ്കേഷ്പൂരില്‍ മാത്രമാണ് 52.3°C രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഉഷ്ണ തരംഗം തുടരുന്നു.50 ഡിഗ്രിക്ക് മുകളിലാണ് രാജസ്ഥാനില്‍ രേഖപ്പെടുത്തിയ താപനില .പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 49.1°C ഉം രേഖപ്പെടുത്തി.ഉഷ്ണതരംഗം രൂക്ഷമായതിനെ തുടര്‍ന്നുള്ള ജലക്ഷാമം മറികടക്കാന്‍ കര്‍ശന നടപടി ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കും.വെള്ളം പാഴാക്കിയാല്‍ 2000 രൂപയാണ് പിഴച്ചുമത്തുക.പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ രൂപീകരിക്കും.

Story Highlights : A Little Drop Likely Still Delhi at Heatwave a Day After Record 52.9°c

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here