രാജ്യം ഭരിക്കുന്നത് ഗോഡ്‌സെയെ കുറിച്ച് മാത്രം ആലോചിക്കണമെന്ന് ആഗ്രഹമുള്ളവർ: കെ സി വേണുഗോപാൽ

സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമെന്ന് കെ സി വേണുഗോപാൽ. രാജ്യം ഭരിക്കുന്നത് ഗോഡ്‌സെയെ കുറിച്ച് മാത്രം ആലോചിക്കണമെന്ന് ആഗ്രഹമുള്ളവർ. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
രാഷ്ട്രപിതാവ് ഗാന്ധിജിയെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി പറഞ്ഞത്.
സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല. ഇങ്ങനെയൊരാൾ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരമാണ്.
ജൂൺ നാലിന് ശേഷം മോദിക്ക് ഒഴിവുസമയം ലഭിക്കുമ്പോൾ മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിക്കണം. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപികരിക്കും. രാഷ്ട്രീയത്തിലെ ഭക്തി ഏകാധിപത്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മോദി സ്വയം ദൈവമായി നടിക്കുകയാണ്. പാർട്ടി പ്രസിഡൻ്റും സ്ഥാനാർത്ഥികളും മോദിയെ ദൈവമായി ചിത്രീകരിക്കുന്നുവെന്നും ഖർഗെ പറഞ്ഞു.
Story Highlights : K C Venugopal Against Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here