Advertisement

കുവൈറ്റ് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി; പിഎംഎ സലാമിനെ ഒരുവിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്തു

May 31, 2024
Google News 1 minute Read

കുവൈറ്റ് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ഒരുവിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്തു. കെ.എം.സി.സി. കോഴിക്കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിനിടെയാണ് സംഘർഷം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. യോഗം ആരംഭിച്ചതോടെ ഒരു കൂട്ടം കെ.എം.സി.സി. പ്രവർത്തകർ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു.

കെ.എം.സി.സി. സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയതായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, അബ്ദുറഹിമാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നീ മുതിർന്ന ലീഗ് നേതാക്കൾ. . അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിലാണ് കെ.എം.സി.സി.യുടെ ഇരുവിഭാഗം പ്രവർത്തകർ തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചത്.

Read Also: ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

യോഗം ആരംഭിച്ചതോടെ ഒരു കൂട്ടം കെ.എം.സി.സി. പ്രവർത്തകർ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. പി.എം.എ സലാമിന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിലായിരുന്നു സംഭവം ഇതേതുടർന്ന് കോഴിക്കോട് ജില്ലാ കൗൺസിൽ അല്ലാത്തവർ യോഗത്തിൽ നിന്നും പുറത്തേക്ക് പോകണമെന്ന് പി.എം.എ സലാം അഭ്യർത്ഥിച്ചെങ്കിലും, ഇരച്ചു കയറിയ വിഭാഗം നിരസിക്കുകയും ഹാളിൽ തുടരുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവാതെ യോഗം നിർത്തി വെക്കുകയും ചെയ്തു.

Story Highlights : Clash at Kuwait KMCC meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here