‘രാജരാജേശ്വര ക്ഷേത്രത്തിൽ നടന്നുവെന്നല്ല പറഞ്ഞത്; പൂജ നടന്നത് സ്വകാര്യ സ്ഥലത്ത്’; ഡികെ ശിവകുമാർ

കേരളത്തിൽ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ഡികെ ശിവകുമാർ. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ നടന്നുവെന്നല്ല പറഞ്ഞതെന്നും ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെ സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.
ശത്രുസംഹാരപൂജ നടന്നത് രാജരാജേശ്വരക്ഷേത്രത്തിൽ അല്ല എന്ന് അറിയാമെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും ഡികെ ശിവകുമാർ എക്സ് പോസ്റ്റിൽ പറയുന്നു. പൂജ നടന്ന സ്ഥലം എവിടെയാണ് എന്ന് കൃത്യമായി മനസിലാകാൻ വേണ്ടിയാണ് വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച് പരാമർശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തിൽ മന്ത്രവാദവും മൃഗബലിയും നടന്നുവെന്നയാരുന്നു ഡികെ ശിവകുമാറിന്റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡികെയുടെ ആരോപണം. എന്നാൽ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം.
Story Highlights : DK Shivakumar with clarification in shathrusamhara pooja allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here