അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡി കെ ശിവകുമാറിന് ആശ്വാസം
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി. ശിവകുമാറിനെതിരെ അന്വേഷണം തുടരാനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
2013 നും 2018 നും ഇടയിൽ ഡി കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഈ കാലയളവിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു ഡി കെ. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് ഡി കെക്കെതിരായ പ്രധാന ആരോപണം. കേസിൽ ശിവകുമാറിന് തീഹാർ ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. പിന്നീട് പുറത്തിറങ്ങിയാണ് കർണാടക തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ച് ഉപ മുഖ്യമന്ത്രിയായതും.
Read Also: http://സമ്പന്നരുടെ പട്ടികയിൽ ഫസ്റ്റടിച്ച് ഗൗതം അദാനി; ഇടംനേടി കിംഗ് ഖാനും
അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധി ദൈവത്തിൻ്റെ തീരുമാനമായി അംഗീകരിക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
“ഞാൻ കോടതിയെ വിശ്വസിക്കുന്നു, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. കോടതി വിധി ദൈവത്തിൻ്റെ തീരുമാനമായി അംഗീകരിക്കും,” സകലേഷ്‌പുരയിലെ യെറ്റിനഹോളെയിൽ സംയോജിത കുടിവെള്ള പദ്ധതിയുടെ പരിശോധന നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Story Highlights : Illegal acquisition case; Relief for DK Shivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here