പെനാൽറ്റിയിൽ വീണ് റൊണാൾഡോയുടെ അൽ നസർ; സൗദി കിങ്‌സ് കപ്പ് കിരീടം അൽ ഹിലാലിന്

സൗദി കിങ്‌സ് കപ്പ് കിരീടം അൽ ഹിലാലിന്. ഫൈനലിൽ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ചു. 5-4ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അൽ ഹിലാലിന്റെ ജയം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അൽ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അൽ ഹിലാൽ നേടിയിരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നസറിനായി കിംഗ്‌സ് കപ്പ് ഫൈനലിന്‍റെ രണ്ട് പാദങ്ങളിലും ഗോളുകൾ കണ്ടെത്താനായില്ല. കിരീടം നഷ്ടപ്പെട്ടതോടെ ഏറെ വൈകാരികമായാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. റൊണാൾഡോ മൈതാനത്ത് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
Story Highlights : Al Hilal beats Al Nassr 5-4 on penalties to seal King’s Cup title
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here