പാല്‍വില കൂട്ടി അമൂല്‍; ലിറ്ററിന് രണ്ട് രൂപ വീതം വര്‍ധന

പാല്‍ വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ടുരൂപ വീതമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഗുജറാത്തില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അമൂല്‍ അറിയിച്ചു. (Amul milk gets costlier by Rs 2 per litre starting tomorrow)
അമൂലിന് കീഴില്‍ പാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) ആണ് വില വര്‍ധന ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
അമൂല്‍ പുറത്തിറക്കുന്ന വിവിധ തരം പാല്‍ ഉത്പ്പന്നങ്ങളായ അമൂല്‍ ഗോള്‍ഡ്, അമൂല്‍ ശക്തി, അമൂല്‍ ടീ സ്‌പെഷ്യല്‍ മില്‍ക്ക് എന്നിവയ്ക്കും വില വര്‍ധനവ് ബാധകമായിരിക്കും. അമൂല്‍ ഗോള്‍ഡ് ഇപ്പോള്‍ ലിറ്ററിന് 66 രൂപയ്ക്കാണ് വില്‍ക്കുന്നത്. അമൂല്‍ ടീ സ്‌പെഷ്യല്‍ ലിറ്ററിന് 62 രൂപയില്‍ നിന്ന് 64 രൂപയായപ്പോള്‍ അമുല്‍ ശക്തി ലിറ്ററിന് 62 രൂപയുമായിട്ടുണ്ട്. പാലിനൊപ്പം തൈരിന്റെ വിലയും വര്‍ധിപ്പിച്ചു.
Story Highlights : Amul milk gets costlier by Rs 2 per litre starting tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here