‘BJP കേരളത്തിൽ കോഴിമുട്ട പോലെ വട്ടപൂജ്യമാകും; UDF വൻ വിജയം നേടും’; കെ മുരളീധരൻ

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബിജെപിയുടെ പ്രതീക്ഷയുടെ ആയുസ് നാളെ രാത്രിവരെ ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഒന്നും കിട്ടാത്തവർക്ക് 48 മണിക്കൂർ സന്തോഷിക്കാനാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആറ്റിങ്ങലിൽ ബിജെപി ജയിക്കുമെന്ന ഫലം കണ്ട് വി മുരളീധരൻ പോലും ഞെട്ടയെന്ന് അദ്ദേഹം പരിഹസിച്ചു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോഴിമുട്ടപോലെ വട്ടപൂജ്യമായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി തൃശൂരിൽ മൂന്നാം സ്ഥാനത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എന്ത് തന്നെ സംഭവിച്ചാലും കേരളത്തിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും കാല് കുത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
Read Also: ‘എക്സിറ്റ് പോൾ പൂർണമായും വിശ്വാസ യോഗ്യമല്ല: കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടും’: എ കെ ബാലൻ
ലഭ്യമാകുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യ സഖ്യം അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നാണ് മനസിലാക്കിയതെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിന്ന് മോദിക്ക് കൈപ്പൊക്കാൻ ഒരാൾ പോലും ഡൽഹിക്ക് പോകില്ലെന്ന് അദ്ദേഹം പറയുന്നു. ബിജെപി ജയിക്കുന്ന സാധ്യതയേ ഇല്ലെെന്ന് കെ മുരളീധരൻ വ്യക്തമാക്കി.
Story Highlights : Congress leader K Muraleedharan rejected Lok Sabha election 2024 exit poll results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here