Advertisement

‘കേരള സർക്കാരിനെതിരെയുള്ള വികാരം NDAക്ക് അനുകൂലമാകും’; എക്‌സിറ്റ് പോളുകളെ അനുകൂലിച്ച് വി മുരളീധരൻ

June 2, 2024
Google News 2 minutes Read

എക്‌സിറ്റ് പോളുകളെ അനുകൂലിച്ച് ബിജെപി നേതാവ് വി മുരളീധരൻ. കേരള സർക്കാരിനെതിരെയുള്ള വികാരം എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന് വി മുരളീധരൻ പ്രതികരിച്ചു. തൃശൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വിജയമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്ന് വി മുരളീധരൻ പറഞ്ഞു.കേരളത്തിൽ ബിജെപി കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടുമെന്ന തരത്തിലാണ് സർവെ ഫലം. മുൻ കാലങ്ങളിലെ സർവെകളിൽ ബിജെപി സീറ്റുകളുടെ പ്രവചനം പൂജ്യം മുതൽ രണ്ട് വരെയായിരുന്നെങ്കിൽ ഇപ്പോൾ ദേശീയ തലത്തിൽ നിന്ന് വരുന്ന എല്ലാ സർവെകളും ബിജെപിയ്ക്ക് പൂജ്യമെന്നത് തീർത്തും ഒഴിവാക്കിയിട്ടുണ്ട്.

തൃശൂർ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ബിജെപി ജയം നേടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യാ ടുഡേ സർവെയിൽ കണ്ടെത്തിയിരിക്കുന്നത്. എൽഡിഎഫ് പൂജ്യം മുതൽ ഒരു സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യ ടുഡെ-ആക്‌സിസ് സർവെ പറയുന്നതെങ്കിൽ എൻഡിഎയ്ക്ക് ഇതേ സർവെ പ്രവചിക്കുന്നത് രണ്ട് മുതൽ മൂന്ന് സീറ്റുകളാണ്.ടൈംസ് നൗ സർവെ എൽഡിഎഫിന് നാലും യുഡിഎഫിന് 14-15 സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത്.

Read Also: കേരളത്തില്‍ താമര വിരിയിച്ച് എക്‌സിറ്റ് പോള്‍; ദ്രാവിഡമണ്ണില്‍ ഡിഎംകെ മേധാവിത്വം; കര്‍ണാടയില്‍ എന്‍ഡിഎ മുന്നേറ്റം

എൽഡിഎഫിന് വളരെ ഞെട്ടലുണ്ടാക്കുന്ന സർവെ ഫലമാണ് എബിപി സീ വോട്ടർ പുറത്തുവിട്ടിരിക്കുന്നത്. എൽഡിഎഫ് തകർന്നടിയുമെന്നും സംസ്ഥാനം ഭരിക്കുന്ന മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം. എന്നാൽ എൻഡിഎയ്ക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനമുണ്ട്. ബിജെപി മുന്നേറ്റത്തോടൊപ്പം എൽഡിഎഫ് തകർന്നടിയുമെന്നും എല്ലാ സർവെകളും പ്രവചിക്കുന്നു.

Story Highlights : V Muraleedharan reacts on Exit polls of Lok Sabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here