Advertisement

കേരളത്തില്‍ താമര വിരിയിച്ച് എക്‌സിറ്റ് പോള്‍; ദ്രാവിഡമണ്ണില്‍ ഡിഎംകെ മേധാവിത്വം; കര്‍ണാടയില്‍ എന്‍ഡിഎ മുന്നേറ്റം

June 1, 2024
Google News 2 minutes Read
Exit poll Kerala Karnataka and Tamilnadu

ദക്ഷിണേന്ത്യയില്‍ താമര വിരിയിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എബിപി സര്‍വേഫലം അനുസരിച്ച് കേരളത്തില്‍ ബിജെപിക്ക് 1 മുതല്‍ 3 വരെ സീറ്റ് കിട്ടാനാണ് സാധ്യത. യുഡിഎഫിന് 17 മുതല്‍ 19 വരെ സീറ്റുമെന്ന് സര്‍വേ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ഇത്തവണ ലഭിക്കില്ല.(Exit poll Kerala Karnataka and Tamilnadu)

ടൈംസ് നൗ സര്‍വേ അനുസരിച്ച് 14 മുതല്‍ 15 വരെ സീറ്റ് കേരളത്തില്‍ യുഡിഎഫിനും നാല് സീറ്റ് എല്‍ഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും ലഭിക്കും. ന്യൂസ് 18 സര്‍വേ പ്രകാരം 15 മുതല്‍ 18 വരെ സീറ്റാണ് കേരളത്തില്‍ യുഡിഎഫിന് ലഭിക്കുക. ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വേ പ്രകാരം എല്‍ഡിഎഫിന് 0 മുതല്‍ 1 സീറ്റ്, യുഡിഎഫിന് 17-18, എന്‍ഡിഎയ്ക്ക് 2മുതല്‍ 3 വരെ എന്നിങ്ങനെയാണ് സര്‍വേ.

എക്‌സിറ്റ് പോളുകളനുസരിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് മേധാവിത്വം. 33 മുതല്‍ 37 വരെ സീറ്റ് ഡിഎംകെ സഖ്യത്തിന് ലഭിക്കും. രണ്ട് മുതല്‍ നാല് സീറ്റുവരെ എന്‍ഡിഎയ്ക്ക് ലഭിക്കും. ന്യൂസ് 18 പോള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 1-3 സീറ്റുകള്‍ ബിജെപിക്ക് പ്രവചിക്കുന്നു. 8-11 സീറ്റ് കോണ്‍ഗ്രസിന്. 36-39 സീറ്റുകളില്‍ ഇന്ത്യാമുന്നണി മേധാവിത്വം വഹിക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ 38 സീറ്റിലും വിജയിച്ചത് ഡിഎംകെ സഖ്യമായിരുന്നു. ഇന്ത്യാടുഡേ ആക്‌സിസ് പ്രകാരം സംസ്താനത്ത് 26-30 സീറ്റുകള്‍ ഇന്ത്യാ മുന്നണിക്കും 1-3 സീറ്റ് എന്‍ഡിഎയ്ക്കും ആറ് മുതല്‍ 8സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും.

കര്‍ണാടകയില്‍ എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ മുന്നേറ്റമാണ് പ്രവചിക്കുന്നത.് ഇന്ത്യാ ടിവി പ്രവചനമനുരിച്ച് നാല് മുതല്‍ എട്ട് സീറ്റുകള്‍ ഇന്ത്യാമുന്നണിക്ക് ലഭിക്കുമ്പോള്‍ 19 മുതല്‍ 25 വരെ സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.മറ്റുള്ളവയ്ക്ക് പൂജ്യം. ജാന്‍ കി ബാത്ത് എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 21 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 7 മുതല്‍ 5 വരെ സീറ്റുകള്‍ നേടും. ടിവി9 എക്‌സിറ്റ് പോള്‍ പ്രകാരം കര്‍ണാടകയില്‍ 20 എണ്ണം എന്‍ഡിഎയും എട്ട്‌സീറ്റുകള്‍ ഇന്ത്യാ മുന്നണിയും നേടും. ന്യൂസ് 18 പോള്‍ പ്രകാരം 23 മുതല്‍ 26 വരെ സീറ്റ് എന്‍ഡിഎ നേടുമ്പോള്‍ 3 മുതല്‍ 7 വരെ മാത്രം സീറ്റുകളാണ് ഇന്ത്യാ മുന്നണി നേടുക.

Story Highlights : Exit poll Kerala Karnataka and Tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here