Advertisement

53,000ത്തില്‍ നിന്ന് താഴോട്ട്; സ്വര്‍ണ വില കുറഞ്ഞു

June 3, 2024
2 minutes Read
Gold price decreased Kerala June 03

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് നാല്‍പ്പത് രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി. സംസ്ഥാനത്തെ വെള്ളി നിരക്കിലും മാറ്റം വന്നു. ഒരു ഗ്രാം വെള്ളി വില ഇന്ന് 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്.(Gold price decreased Kerala June 03)

മെയ് മാസം വലിയ വര്‍ധനവായിരുന്നു സ്വര്‍ണവിലയിലുണ്ടായത്. മെയ് 20ന് 55000 കടന്ന് 55,120 ലേക്കെത്തി മഞ്ഞലോഹം, ഈ മാസം ആദ്യം 53200 ആയിരുന്നു സ്വര്‍ണവില. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 പിന്നിട്ടത്. അന്താരാഷ്ട്രതലത്തില്‍ ഔണ്‍സിന് 2321ഡോളറാണ് സ്വര്‍ണ വില.

Read Also: വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; വന്‍ കുതിപ്പില്‍ വ്യാപാരം തുടങ്ങി ഓഹരി വിപണികള്‍

ജൂണിലെ സ്വര്‍ണവില

3 -52,880
2-53,200
1-53,200

മെയ് 30-53,360
മെയ് 29-53,680
മെയ് 28-53,480

Story Highlights : Gold price decreased Kerala June 03

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top