വനംവകുപ്പിന്റെ കള്ളപ്പരാതിയിലെടുത്ത കേസ്; ട്വന്റിഫോർ റിപ്പോർട്ടർ റൂബിൻ ലാലിന് ജാമ്യം

വനംവകുപ്പിന്റെ കള്ളപ്പരാതിയിലെടുത്ത കേസിൽ ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻ ലാലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി എസ് ഡയസിന്റെ സിംഗിൾ ബെഞ്ചാണ് റൂബിൻ ലാലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച ഉൾപ്പെടെ കോടതിയ്ക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. റൂബിൻ ലാലിന്റെ പ്രായം ചെന്ന അമ്മ മാത്രം വീട്ടിലുണ്ടായിരുന്നപ്പോൾ അർധരാത്രി ഒരു ഷർട്ട് പോലും ഇടാൻ അനുവദിക്കാതെ റൂബിനെ അറസ്റ്റ് ചെയ്തെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയ്ക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. (24 athirappally reporter rubin lal got bail in fake case against him)
മെയ് 27 മുതൽ റൂബിൻ ലാൽ ഇരിഞ്ഞാലക്കുട സബ്ജയിലിലാകും. അദ്ദേഹത്തിന് അൽപ സമയത്തിനകം പുറത്തിറങ്ങാനാകുമെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു റൂബിനെതിരായ വ്യാജ പരാതി. സാധാരണ നിബന്ധനകൾ മാത്രം വച്ചുകൊണ്ടാണ് റൂബിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Read Also:റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയ സിഐയ്ക്ക് വേദിയൊരുക്കി വനംവകുപ്പ്
24 റിപ്പോർട്ടർ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കിയ അതിരപ്പള്ളി CI ആൻഡ്രിക് ഗ്രോമിക്കിനെ സസ്പെൻഡ് ചെയ്തിരുന്നു. റൂബിൻ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു മാറ്റിയിട്ടുമുണ്ട്. അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന്‍ ലാല്‍.
Story Highlights : 24 athirappally reporter rubin lal got bail in fake case against him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here