നാലാം ലോക കേരളസഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

നാലാം ലോക കേരള സഭ 2024 ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും. ലോക കേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷൻ സർവ്വേ റിപ്പോര്‍ട്ടും ജൂൺ 13നാണ്.
തിരുവനന്തപുരത്ത് ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും.എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം – നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും.
Story Highlights : 4th loka kerala sabha will be held on June 13 in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here