കഞ്ചാവ് കേസിൽ പ്രതിയായ നേതാവ് AISF ആക്ടിംഗ് സെക്രട്ടറി; CPI സംസ്ഥാന നേതൃത്വത്തിന് പരാതി

കഞ്ചാവ് കേസിൽ പ്രതിയായ നേതാവിനെ എഐഎസ്എഫ് ആക്ടിംഗ് സെക്രട്ടറി ആക്കിയതിനെതിരെ സിപിഐ സംസ്ഥാന നേതൃത്വത്തിന് പരാതി. ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദേവദത്ത് കഞ്ചാവ് കേസിൽ പിഴ ഒടുക്കിയതിന്റെ രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
സ്വകാര്യ വിദ്യാഭ്യാസ കൺസൾട്ടിംഗ് ഏജൻസിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് എഐഎസ്എഫ് പത്തനംതിട്ട ജില്ലാ ആക്ടിംഗ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ദേവദത്ത് എന്നാണ് ആരോപണം. ഇത് കൂടാതെയാണ് ഇയാൾ കഞ്ചാവ് കേസിലെ മുൻ പ്രതിയാണെന്നതിന്റെ തെളിവുകളും സംസ്ഥാന നേതൃത്വത്തിന് മുൻപിൽ എത്തിയിരിക്കുന്നത്.
2017 ൽ ഇത് സംബന്ധിച്ച എഫ് ഐ ആറും ,പിഴ ഒടുക്കിയതിന്റെ കോടതി രേഖകളും സഹിതമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എഐഎസ്എഫ് നേതാക്കൾ പരാതി നൽകിയത്. എന്നാൽ 2017ൽ ദേവദത്ത് എഐഎസ്എഫിൽ വന്നിട്ടില്ലെന്നും മുൻപുള്ള കേസുകളെ കുറിച്ച് അറിയില്ലെന്നും ആണ് നേതൃത്വത്തിന്റെ വിശദീകരണം.
Story Highlights : Complaint in CPI state leadership for Cannabis accused as AISF acting secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here