Advertisement

‘ഇരട്ടി മധുരമല്ലേ സുരേഷ് ഗോപി തന്നത്, കേന്ദ്രമന്ത്രിയെ കിട്ടിയില്ലേ’; തൃശൂരിലെ തെരുവുകളില്‍ ബിജെപി കൊടികളേന്തി നൃത്തം വച്ച് ആഹ്‌ളാദ പ്രകടനവുമായി പ്രവര്‍ത്തകര്‍

June 9, 2024
Google News 4 minutes Read
BJP workers at Thrissur celebrate Suresh gopi's union minister post

കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറന്ന് നല്‍കിയ തൃശൂരില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതില്‍ വമ്പിച്ച ആഹ്‌ളാദ പ്രകടനം. തെരുവില്‍ ബിജെപിയുടെ കൊടികളുയര്‍ത്തി ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ജാഥ നടത്തിയാണ് ബിജെപി അനുഭാവി തങ്ങളുടെ ആഹ്‌ളാദം പ്രകടിപ്പിച്ചത്. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ അല്‍പ സമയത്തിനകം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ആഹ്‌ളാദ പ്രകടനത്തില്‍ സ്ത്രീകളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ പങ്കുചേര്‍ന്നു. സന്തോഷം കൊണ്ട് നൃത്തച്ചുവടുകള്‍ വച്ചാണ് പലരും സന്തോഷം പ്രകടിപ്പിച്ചത്. (BJP workers at Thrissur celebrate Suresh gopi’s union minister post)

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരമൊന്നാകെ മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നുണ്ട്. തൃശൂരിന് കേന്ദ്രമന്ത്രിയെ ലഭിച്ചു, മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നു, തൃശൂരില്‍ ബിജെപിയ്ക്ക് ചരിത്രവിജയമുണ്ടായി എന്നീ മൂന്ന് കാര്യങ്ങളുടെ ആവേശമാണ് തൃശൂരിലെ തെരിവുകളില്‍ കാണുന്നതെന്ന് ബിജെപി തൃശൂര്‍ നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ ആഭിമുഖത്തില്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് തൃശൂരിന്റെ വിവിധ മേഖലകളില്‍ അനുഭാവികള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ ചിത്രങ്ങളേന്തി കാവി നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്താണ് പാര്‍ട്ടി അനുഭാവികളായ സ്ത്രീകള്‍ വിജയാഘോഷം നടത്തിയത്. തങ്ങള്‍ക്കിത് ഇരട്ടി മധുരമാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം സുരേഷ് ഗോപി സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ഡല്‍ഹിയിലെത്തി. എല്ലാം ദൈവ നിശ്ചയിച്ച വഴിയേ മുന്നോട്ടുപോകുന്നതായും വിധേയനാകുന്നുവെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പ്രതികരിച്ചു. കാലത്തിന്റെ കാവ്യ നീതിയായാണ് എല്ലാത്തിനെയും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പുകള്‍ സംബന്ധിച്ച് കാര്യങ്ങള്‍ അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights : BJP workers at Thrissur celebrate Suresh gopi’s union minister post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here