‘ചുവപ്പ് ലോഹയിട്ട് കമ്മ്യൂണിസ്റ്റായി പ്രഖ്യപിച്ചതാണോ വിവര ദോഷം’; ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ഗീവർഗീസ് മാർ കൂറിലോസ്

വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷ മറുപടിയായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ഗീവർഗീസ് മാർ കൂറിലോസ്. ഷിബി പീറ്റർ എന്നയാളുടെ കുറിപ്പാണ് പങ്കുവെച്ചത്. മെത്രാനായ ശേഷം ചുവപ്പ് ലോഹയിട്ട് കമ്മ്യൂണിസ്റ്റായി പ്രഖ്യപിച്ചതാണോ വിവര ദോഷം എന്നാണ് കുറിപ്പ്. മൂലംപള്ളി, ചെങ്ങറ സമരങ്ങളിൽ പോരാളി ആയതാണോ വിവരദോഷമെന്നാണ് കുറിപ്പിലുള്ളത്.
ബിഷപ്പ് ഗീവർഗീസ് കൂറിലോസിന് വിവരദോഷി എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പൂർണമായും യോജിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. അംബേദ്കറാണ് ഭാവി എന്ന് പ്രഖ്യാപിച്ചതാണോ വിവരദോഷം എന്നും യേശുവിനെ വിപ്ലവകാരിയായി സിപിഐഎം ചിത്രീകരിച്ചപ്പോൾ അനുകൂലിച്ചതാണോ വിവരദോഷം എന്നും പോസ്റ്റിൽ ചോദിക്കുന്നു.
പിണറായി വിവരദോഷി എന്ന് വിശേഷിപ്പിക്കുമ്പോൾ കൂറിലോസും പിണറായിയും തമ്മിലുള്ള വിവരദൂരമാണ് കാണിക്കുന്നത്. അത് പിണറായിയും ഇടതുപക്ഷവും തമ്മിലുള്ള ദൂരം എന്നും കുറിപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിരിച്ചടിയേൽക്കാൻ കാരണം സർക്കാരിന്റെ ധൂർത്തും ധാർഷ്ട്യവുമാണെന്ന് ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. രോഹിതൻമാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാചകത്തിലൂടെ വ്യക്തമാകുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Story Highlights : Geevarghese Coorilos shared Facebook post as reply to CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here