Advertisement

ടി20: സൗത്ത് ആഫ്രിക്കയെ നയിച്ചത് ക്ലാസനും മില്ലറും; ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 114

June 10, 2024
Google News 2 minutes Read

ടി20 ലോക കപ്പില്‍ ബംഗ്ലാദേശും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 114. റീസ ഹെന്റ്‌റിക്‌സ്, ക്വിന്റന്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്കറം, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെല്ലാം ആദ്യ ഓവറുകളില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ഇടറി വീണപ്പോള്‍ ക്ലാസനും ഹെന്റ്‌റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്നാണ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ക്ലാസന്‍ 44 ബോളില്‍ നിന്ന് 46 റണ്‍സ് നേടിയപ്പോള്‍ 38 ബോളില്‍ നിന്ന് 29 റണ്‍സ് കണ്ടെത്തിയ മില്ലര്‍ മികച്ച പിന്തുണ നല്‍കി. എന്നാല്‍ 18 ഓവറില്‍ ഹെന്റ്‌റിച്ച് ക്ലാസനും 19-ാം ഓവറില്‍ ഡേവിഡ് മില്ലറും പുറത്തായി. ടോസ് നേടി സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 113 റണ്‍ നേടിയത്. ഓപ്പണര്‍മാരായി എത്തിയ റീസ ഹെന്റ്‌റിക്‌സും ക്വിന്റണ്‍ ഡി കോക്കും മികച്ച കൂട്ടുക്കെട്ടിനൊരുങ്ങിയെങ്കിലും ബംഗ്ലാദേശ് ബോളര്‍മാര്‍ അനുവദിച്ചില്ല. ബംഗ്ലാദേശിന്റെ ആദ്യ ഓവര്‍ ചെയ്യാനെത്തിയത് തന്‍സിം ഹസന്‍ സാക്കിബ് ആയിരുന്നു. ആദ്യ ഓവറില്‍ തന്നെവിക്കറ്റ് കിട്ടി. തന്‍സിമിന്റെ ആദ്യബോളും ഓവറിലെ അവസാനബോളും നേരിട്ട റീസ ഹെന്റ്‌റിക്‌സിനെ എല്‍.ബിയില്‍ കുടുക്കി ഒരു റണ്‍ പോലും എടുക്കാനാകാതെ മടക്കി.

Read Also: കിവീസിനെ പറത്തി ‘കങ്കാരുപ്പട’; ഓസ്‌ട്രേലിയക്ക് ആദ്യ T20 കിരീടം

മൂന്നാമനായി എത്തിയ എയ്ഡന്‍ മര്‍ക്കറം. തന്‍സിമിന്റെ ആദ്യ ഓവറില്‍ ഒരു സിക്‌സും ഫോറും അടിച്ച് നന്നായി തുടങ്ങി ക്വിന്റന്‍ ഡി കോക്ക് ടസ്‌കിന്‍ അഹമ്മദിന്റെ ഓവറിലും ഒരു സിക്‌സ്റ്റ് കണ്ടെത്തി. എന്നാല്‍ മൂന്നാമത്തെ ഓവറിലെ മൂന്നാം പന്തില്‍ ക്വിന്റന്‍ ഡി കോക്കിനെ ടസ്‌കിന്‍ അഹമ്മദ് ബൗള്‍ഡ് ആക്കി. രണ്ട് സിക്‌സും ഒരു ഫോറുമായി 11 ബോളില്‍ 18 റണ്‍സുമായി സൗത്ത് ആഫ്രിക്കക്ക് നല്ല തുടക്കം കാഴ്ച്ച വെച്ചായിരുന്നു കോക്കിന്റെ മടക്കം. നാലാമനായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്രീസില്‍. നാലാം ഓവറില്‍ ടസ്‌കിന്‍ അഹമ്മദ് എയ്ഡന്‍ മാര്‍ക്രത്തെയും ബൗള്‍ഡ് ആക്കി. എട്ട് ബോളില്‍ നിന്ന് നാല് റണ്‍സാണ് മാര്‍ക്രം നേടിയത്. ക്രീസില്‍ നാലാം വിക്കറ്റായി ഹെന്റ്‌റിച്ച് ക്ലാസന്‍. തൊട്ടുപിന്നാല്‍ തന്‍സിം ഹസന്‍ സാക്കിബ് എറിഞ്ഞ നാലാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബസിന്റെ വിക്കറ്റ് ഷാക്കിബ് അല്‍ ഹസന്റെ കൈകളില്‍ ഭദ്രം.അഞ്ച് ബോള്‍ നേരിട്ടെങ്കിലും സ്റ്റബ്‌സിന് റണ്‍സുണ്ടായില്ല. ഈ സമയം സൗത്ത് ആഫ്രിക്കന്‍ സ്‌കോര്‍ 23ന് നാല് വിക്കറ്റ് എന്നതായിരുന്നു. പിന്നീട് ഡേവിഡ് മില്ലറാണ് ക്രീസിലെത്തിയത്. തുടര്‍ന്ന് എത്തിയ ഹെന്ററിച്ച് ക്ലാസനും മില്ലറും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 69 റണ്‍സ് ആണ ക്ലാസന്‍ – മില്ലര്‍ സഖ്യം കൂട്ടിചേര്‍ത്തത്. പതിനെട്ടാം ഓവറില്‍ ക്ലാസനും അടുത്ത ഓവറില്‍ മില്ലറും മടങ്ങിയത് തിരിച്ചടിയായി. 44 പന്തുകള്‍ നേരിട്ട ക്ലാസന്‍ മൂന്ന് സിക്സും രണ്ട് ഫോറും നേടി. മാര്‍കോ ജാന്‍സന്‍ അഞ്ച് റണ്‍സും, കേശവ് മഹാരാജ് നാല് റണ്‍സും നേടി പുറത്താവാതെ നിന്നു.

മൂന്നാം ജയം തേടിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങിയിട്ടുള്ളതെങ്കിലും സംഗതി എളുപ്പമല്ലെന്ന സൂചനയാണ് ബംഗ്ലാദേശ് നല്‍കിയത്. ശ്രീലങ്കയെ തോല്‍പിച്ചതിന്റെ കരുത്തിലാണ് ബംഗ്ലദേശ്. ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ബംഗ്ലദേശ് രണ്ടാം സ്ഥാനത്തുമാണ്.

Story Highlights : Bengladesh vs South Africa match t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here