സൈബര്‍ സെല്‍ അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍; പന്തീരങ്കാവിലെ ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടി വീഡിയോ അപ്ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്ന്; തെരച്ചില്‍ ഡല്‍ഹിയിലേക്ക്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടി ഡല്‍ഹിയില്‍ എന്ന് സൂചന. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വിഡിയോകള്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി. ഇതോടെ പെണ്‍കുട്ടിക്ക് ഉള്ള തെരച്ചില്‍ ഡല്‍ഹിയിലേക്കും നീങ്ങുകയാണ്. ( pantheerankavu domestic violence victim uploaded video from delhi)
പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ വഴിമുട്ടിയ അന്വേഷണത്തിനാണ് പുതുജീവന്‍. സ്വന്തം യൂട്യൂബ് ചാനലില്‍ പെണ്‍കുട്ടി വീഡിയോകള്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നാണെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. വിഡിയോകളുടെ ഐപി അഡ്രസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണ സംഘം ഉടന്‍ ഡല്‍ഹിക്ക് തിരിക്കും. അതേസമയം, വിഡിയോയിലൂടെ പെണ്‍കുട്ടി മൊഴി മാറ്റിയെങ്കിലും ഗാര്‍ഹിക പീഡന കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. വിഡിയോ യിലെ മൊഴി മാറ്റം കേസിനെ ബാധിക്കില്ലന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പുതിയതായി അപ്ലോഡ് ചെയ്ത വിഡിയോയില്‍ യുവതി പറയുന്നു. കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചില്ലെന്നും അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചെന്നും യുവതി വീഡിയോയില്‍ പറയുന്നു. സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ടെന്നും യുവതി പുറത്തുവിട്ട വിഡിയോയിലുണ്ട്.
Story Highlights : pantheerankavu domestic violence victim uploaded video from delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here