കുവൈത്ത് ദുരന്തം; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരാണ്. സഹായങ്ങളെത്തിക്കാനും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും ഇവരില്‍ ഓരോ പ്രതിനിധിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറക്കാനാകില്ല.(Malayali social workers help in kuwait fire accident)
തീപിടുത്തത്തിന്റെ വിവരങ്ങള്‍ പുറത്തുവന്ന് തുടങ്ങിയതുമുതല്‍ തന്നെ നാട്ടിലെ വിവിധ മേഖലകളില്‍ നിന്നും വന്നുകൊണ്ടിരുന്ന അന്വേഷങ്ങളെത്തിയത് കുവൈറ്റിലെ പൊതുപ്രവര്‍ത്തകരിലേക്കായിരുന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ കുവൈറ്റിലെ സാമൂഹിക രംഗത്തെ ഭൂരിഭാഗം സംഘടനാ പ്രവര്‍ത്തകരും വിവരങ്ങളുടെ ഏകോപനത്തിനും പരുക്ക് പറ്റിയവരുടെ സേവനങ്ങള്‍ക്കും മുന്നില്‍ തന്നെയുണ്ടായിരുന്നു.
കുവൈറ്റിലെ എല്ലാ മലയാളി കൂട്ടായ്മകളും ഒരുമിച്ചാണ് ദുരന്തഭൂമിയില്‍ സേവന രംഗത്തുണ്ടായിരുന്നത്. ഇതിനുമുന്‍പും അപകടങ്ങളുണ്ടായപ്പോഴെല്ലാം പ്രവാസി മലയാളി കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതുതന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു.
Story Highlights : Malayali social workers help in kuwait fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here