വിശ്വാസിന്റെ ചിതയ്ക്ക് തീകൊളുത്തി നാല് വയസുകാരന്‍ മകന്‍; വിങ്ങിപ്പൊട്ടി നാട്

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ധര്‍മ്മടം സ്വദേശി വിശ്വാസ് കൃഷ്ണന്റെ മൃതദേഹം വീട്ടുവളപ്പിലും വയക്കര സ്വദേശി നിതിന്റെ മൃതദേഹം വയക്കര പൊതു ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം നാളെ പയ്യാമ്പലത്ത് സംസ്‌കരിക്കും.
ഇത്തവണ അവര്‍ മടങ്ങിയെത്തിയത് പ്രതീക്ഷയുടെ ഭാരങ്ങള്‍ ഇല്ലാതെ. കണ്ണീരോടെ വിട നല്‍കി നാട്. വൈകിട്ട് ആറരയോടെയാണ് പ്രത്യേക ആംബുലന്‍സുകളില്‍ മൂവരുടെയും ചേതനയറ്റ ശരീരങ്ങള്‍ കണ്ണൂരിലെത്തിയത്. ധര്‍മ്മടം കോര്‍ണേഷന്‍ സ്‌കൂളിന് സമീപമുളള വാഴയില്‍ വീട്ടിലേക്ക് വിശ്വാസ് കൃഷ്ണന്റെ മൃതദേഹമെത്തുമ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനിന്നത് ജനസഞ്ചയം. ശേഷം വീട്ടുവളപ്പില്‍ വിശ്വാസിന് അന്ത്യവിശ്രമം. 4 വയസുകാരന്‍ ദൈവിക് പിതാവിന്റെ ചിതക്ക് തീ കൊളുത്തി.
Read Also: നാടിന് തീരാനോവായി പ്രിയപ്പെട്ടവര്‍; കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
രാത്രി ഏഴരയോടെയാണ് നിതിന്റെ മൃതദേഹം സ്വദേശമായ വയക്കരയിലെത്തിച്ചത്. വയക്കര ടൗണിലും കുടുംബ വീട്ടിലും പൊതു ദര്‍ശനം. നാടൊന്നാകെ നിതിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. നാട്ടില്‍ പത്ത് സെന്റ് സ്ഥലം വാങ്ങി സ്വപ്നഭവനത്തിന് നിതിന്‍ തറകെട്ടിയിരുന്നു. അന്ത്യ യാത്രയ്ക്കിടെ നിതിന്റെ ആ സ്വപ്നഭൂമിയിലും മൃതദേഹം എത്തിച്ചു. കുറുവ സ്വദേശി യു കെ അനീഷ് കുമാറിന്റെ മൃതദേഹം നാളെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.
Story Highlights : Viswas krishnan cremation kuwait fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here