ലൈഫ് മിഷൻ വഴി വീട് കിട്ടിയില്ല; രേഖകൾ തിരികെ ചോദിക്കാനെത്തിയ സ്ത്രീയെ പൂട്ടിയിട്ടു

കാസറഗോഡ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെത്തിയ സ്ത്രീയെ പൂട്ടിയിട്ടു. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിനായി പഞ്ചായത്തിൽ നൽകിയ രേഖകൾ തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് അടുക്കത്ത് ബയൽ സ്വദേശി സാവിത്രിയെ വി ഇ ഒ ഓഫിസിനുള്ളിൽ പൂട്ടിയിട്ടത്. വിഇഒ എം അബ്ദുൽ നാസറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 342, 166A വകുപ്പുകൾ ചുമത്തിയാണ് കേസ്.(Woman was locked up in mogral Puthoor Panchayat office)
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന എം അബ്ദുൾ നാസറിന്റെ പരാതിയിൽ സാവിത്രിയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം
ഇന്നലെയാണ് സംഭവമുണ്ടായത്. വീടിനുവേണ്ടി സാവിത്രി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഇതോടെ സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുകളഞ്ഞു. എന്നാല്‍ വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിക്കാതായതോടെ പഞ്ചായത്തില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. തന്റെ അതേ പേരിലുള്ള മറ്റൊരു സാവിത്രിക്കാണ് പഞ്ചായത്ത് വീട് നൽകിയത്.
Story Highlights : Woman was locked up in mogral Puthoor Panchayat office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here