Advertisement

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

June 16, 2024
Google News 1 minute Read

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ബസുകൾ അമിത വേഗതയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ബസ് ബ്രേക്ക് ചെയ്തപ്പോള്‍ തലയിടിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇരു വാഹനത്തിന്റെയും ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം മുടങ്ങിയ നാട്ടുകാര്‍ ഇത് നീക്കം ചെയ്തശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

Story Highlights : Private bus accident in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here