Advertisement

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് MVD

June 16, 2024
Google News 2 minutes Read

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചെന്നും ഉത്തരവിൽ പറയുന്നു. സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. യൂട്യൂബ് വഴി, തുടർച്ചയായുള്ള മോട്ടോർ വാഹന നിയമലംഘനങ്ങളിലാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നടപടി.

ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി കുളിച്ചതോടെയാണ് സജുവിനെ എംവിഡി കുരുക്ക് മുറുക്കിയത്. മോട്ടോർ വാഹന നിയമ ലംഘനത്തിന് സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്‌ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു. സഞ്ജു ടെക്കി നിരന്തരമായി മോട്ടോർ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോർട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു.

Read Also: ചരിത്ര സംഗമത്തിനുശേഷം ഫ്ളവേഴ്‌സും ട്വന്റിഫോറും വീണ്ടുമൊരുക്കുന്നു ‘പ്രേക്ഷകരുടെ ജില്ലാ സമ്മേളനം’: ആദ്യ വേദിയാകാൻ ഒരുങ്ങി മലപ്പുറം

എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി എംവിഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്.

Story Highlights : Serious remarks on the order cancelling the license of YouTuber Sanju Techy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here