Advertisement

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; രണ്ടിടത്ത് കോണ്‍ഗ്രസ്, രണ്ടിടത്ത് സിപിഐഎമ്മിന് പിന്തുണ

June 16, 2024
Google News 2 minutes Read
West Bengal by election Congress and CPIM seat division

പശ്ചിമ ബംഗാളിലെ നാല് നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ധാരണയില്‍ വിള്ളല്‍. ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കുമെന്നും രണ്ട് സീറ്റുകളില്‍ സിപിഐഎമ്മിന് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജൂലൈ പത്തിനാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നോര്‍ച്ച് ദിനാജ്പൂരിലെ റായ്ഗഞ്ചിലും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാഗ്ദയിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. രണഘട്ട് ദക്ഷിത്, മണിക്തല എന്നിവിടങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെ ഇവിടുത്തെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. റായ്ഗഞ്ചില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മഹിത് സെന്‍ഗുപ്തയെയും ബഗ്ദയില്‍ പ്രബീര്‍ കീര്‍ത്തനിയയെയും ഇറക്കുമെന്നാണ് സൂചന. റായ്ഗഞ്ച് സീറ്റ് ഇടതുമുന്നണി കോണ്‍ഗ്രസിന് വിട്ടുകൊടുക്കുകയായിരുന്നു.

Read Also: മലയാളിയായ സി വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

ഇടതുമുന്നണിയിലെ മറ്റ് സഖ്യകക്ഷികള്‍ തങ്ങളുമായി സീറ്റ് പങ്കിടാനാഗ്രഹിക്കുമ്പോള്‍ ഫോര്‍വേഡ് ബ്ലോക്ക് മാത്രം എതിര്‍ക്കുകയാണെന്നും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഫോര്‍വേഡ് ബ്ലോക്ക് കോണ്‍ഗ്രസിനെതിരെയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഫോര്‍വേഡ് ബ്ലോക്ക് ബാഗ്ദയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച പിറ്റേന്ന് തന്നെ ഇവിടെ തങ്ങളും മത്സരിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. മുന്നണി സഖ്യകക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക്, ബാഗ്ദയില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നതിനാല്‍ ഇവിടെ കോണ്‍ഗ്രസ് ഇടതുമുന്നണി സഖ്യമുണ്ടാകില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

Story Highlights : West Bengal by election Congress and CPIM seat division

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here