Advertisement

കര്‍ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

June 17, 2024
Google News 1 minute Read

കര്‍ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുൻ എംഎൽസി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജില്ലാ യൂണിറ്റ് പ്രസിഡൻ്റ് തുടങ്ങി വിവിധ സ്ഥാനങ്ങളിൽ ഭാനുപ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. കർണാടക ബിജെപിയിലെ ബ്രാഹ്മണ മുഖമായിരുന്ന അദ്ദേഹം മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി നല്ല അടുപ്പത്തിലായിരുന്നു.

ശിവമൊഗയിലെ സീനപ്പ ഷെട്ടി സർക്കിളിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഭാനുപ്രകാശ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ധനവില കൂട്ടിയതിനെതിരെ ഇന്ന് ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

Story Highlights : Senior BJP leader M. B. Bhanuprakash passes away 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here