Advertisement

കരുവന്നൂർ കേസ്; പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

June 18, 2024
Google News 2 minutes Read

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിനായാണ് ഇടക്കാലം ജാമ്യം ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. 20 ദിവസത്തെ ജാമ്യം വേണമെന്നായിരുന്നു അരവിന്ദാക്ഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 ദിവസത്തെ ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

പിആർ അരവിന്ദാക്ഷന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഈ മാസം 23-ാം തീയതിയാണ് അരവിന്ദാക്ഷന്റെ മകളുടെ വിവാഹം നടക്കുന്നത്. വിവാഹത്തിനായി ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി അറിയിച്ചു. ഇഡി എതിർക്കാത്ത സാഹചര്യത്തിലാണ് കോടതി അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Story Highlights : Granted interim bail for PR Aravindakshan in Karuvannur case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here