Advertisement

‘വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, വനിതാ നേതാവിന് ലഹരി നൽകി നഗ്‌നവിഡിയോ ചിത്രീകരിച്ചു’; പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഐഎം തിരിച്ചെടുത്തു

June 19, 2024
Google News 2 minutes Read

പത്തനംതിട്ട തിരുവല്ലയിൽ പീഡന കേസ് പ്രതിയായ പാർട്ടി നേതാവിനെ തിരിച്ചെടുത്ത് സിപിഐഎം. ലോക്കൽ കമ്മിറ്റി അംഗം സജിമോനെയാണ് തിരിച്ചെടുത്തത്. 2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്.

2022ൽ വനിത നേതാവിനെ ലഹരി നൽകി നഗ്‌ന വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. കെ കെ ശൈലജ തോമസ് ഐസക് ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളാണ് സജിമോനെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തിരുന്നു.

കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് പാർട്ടിയിൽ തിരിച്ചെത്താൻ സഹായിച്ചതെന്നാണ് വിവരം.

Story Highlights : CPIM has taken back the leader accused of Rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here