Advertisement

മലപ്പുറത്ത് റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

June 20, 2024
Google News 3 minutes Read
9 year old Boy got stuck in gate and died in Malappuram

മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. വൈലത്തൂര്‍ ചെലവിന്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ -സജില ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ഗേറ്റില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. (9 year old Boy got stuck in gate and died in Malappuram)

ഇന്ന് വൈകീട്ട് 4 മണിയ്ക്കാണ് ദാരുണ സംഭവമുണ്ടാകുന്നത്. കുട്ടി വൈകീട്ട് അയല്‍പക്കത്തുള്ള വീടുവഴി പള്ളിയിലേക്ക് പോകുകയായിരുന്നു. ഇതേ വഴിയ്ക്ക് കുട്ടി സ്ഥിരമായി സഞ്ചരിക്കുമായിരുന്നു. വൈകീട്ടോടെ നാട്ടുകാരാണ് കുട്ടിയെ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടി ഗേറ്റിനുള്ളില്‍ എങ്ങനെയാണ് കുടുങ്ങിതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Story Highlights : 9 year old Boy got stuck in gate and died in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here