വിമർശനങ്ങൾക്ക് മറുപടിയില്ല, സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം

സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം. വിമർശനങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പൊലീസിനും ആഭ്യന്തര വകുപ്പിനും സമിതിയിൽ വിമർശനം. സർക്കാരിനെ വികൃതമാക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും വിമർശനം. ഐ ജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം തിരിച്ചടിയായി.
മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങളും പൊലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ അക്രമണങ്ങൾ നേരിടുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് വിമർശനം. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങൾക്കെതിരായ പൊലീസ് നടപടിയും തിരിച്ചടിയായെന്നും വിമർശനം.
തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടൽ സുരേഷ് ഗോപിക്ക് വേണ്ടിയെന്ന് വിമർശനം. വിമർശനം ഉയർന്നത് ഇടുക്കി, എറണാകുളം ജില്ലകളുടെ അംഗങ്ങളിൽ നിന്നുമാണ്. പാർട്ടി പരിപാടിയനുസരിച്ച് സർക്കാർ പ്രവർത്തിക്കണം. അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നും അകന്ന് പോയത് തിരിച്ചുപിടിക്കാൻ ഇത് അനിവാര്യം. സർക്കാർ പ്രവർത്തനങ്ങളുടെ മുൻഗണനാക്രമം അടുത്ത സിപിഐഎം സിമിതി നിശ്ചയിക്കും.
Story Highlights : Criticism Against Pinarayi Vijayan in CPIM State Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here