അടുത്ത അഞ്ച് ദിവസം സംസ്ഥാനം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ്. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആവശ്യപ്രകാരം ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. (heavy rain for next 5 days Kerala rains updates)
കര്‍ണാടക തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. നാളെ മുതല്‍ കേരളാ തീരത്തു പടിഞ്ഞാറന്‍/തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം നാളെ മുതല്‍ 27 വരെ നീളുന്ന ആദ്യ ആഴ്ചയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണയേക്കാള്‍ അധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂരില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴകനത്തേക്കും.നാളെ മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്‍സൂണില്‍ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്ക നടപടികളിലേക്ക് കടന്നു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേരള – തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Story Highlights : heavy rain for next 5 days Kerala rains updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here