Advertisement

‘രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ച, ഗുജറാത്ത് കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്’: രാഹുൽ ഗാന്ധി

June 20, 2024
Google News 1 minute Read
Rahul Gandhi got bail in defamation case

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധി. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ച എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നത്. ഉക്രൈൻ , ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ല.

ഈ സര്‍ക്കാർ ഒറ്റ കാലിൽ ആണ് മുന്നോട്ട് പോകുന്നത്. ബിഹാർ സംഭവത്തിൽ ആരാണോ ഉത്തരവാദി, അതിൽ അന്വേഷണം നടക്കണം.ബിജെപി ലബോറട്ടറികൾ ആണ് തട്ടിപ്പിന്‍റെ പ്രഭവകേന്ദ്രമെന്നും രാഹുല്‍ ആരോപിച്ചു. നിലവിൽ ശക്തമായ പ്രതിപക്ഷം ഉണ്ട്, ഇനി മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ കൂടുതൽ രസകരം ആകുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഇത് തടയണമെന്നും ഇല്ല. സംഘടനകളുമായി ബന്ധം നോക്കിയാണ്.വിദ്യാർത്ഥികൾ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു. രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ പേപ്പർ ലീക്കിനെ കുറിച്ച് പറഞ്ഞു.

വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല.പാർലമെന്‍റിൽ ഈ വിഷയം ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈലാക്കി, ഇത് മാറണം എന്നാണ് ആവശ്യം.നിലവിൽ ഉള്ള രീതി മാറ്റണം. ജനം ഇരിക്കുന്നത് ഒരു ദുരന്തത്തിന് മുകളിലാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

Story Highlights : Rahul Gandhi Against NEET NET Exams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here