Advertisement

പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിനായി മമതാ ബാനർജി വയനാട്ടിൽ ?

June 21, 2024
Google News 2 minutes Read

വയനാട് ഉപതെര‌ഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ മമത ബാന‌ർജി എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയിൽ മമത വയനാട്ടിലെത്തുമെന്നാണ് സൂചന.

പശ്ചിമ ബംഗാളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും പാര്‍ട്ടികള്‍ സഖ്യമായാണ് മത്സരിക്കുന്നത്. ഇതിനിടെയാണ് മമത പ്രിയങ്കക്കായി കേരളത്തില്‍ എത്തുമെന്ന റിപ്പോ‍ർട്ടുകള്‍ പുറത്ത് വരുന്നത്. പാർലമെന്റിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്തുണ നൽകുന്നത് ഉൾപ്പെടെ പാർലമെന്‍റിലെ സഹകരണം സംബന്ധിച്ച് കഴി‌ഞ്ഞ ദിവസം മമത ബാനർജിയും പി ചിദംബരവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉള്‍പ്പെടെ ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതിനിടെ വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ല. മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമ്പോൾ അവിടെ മത്സരിക്കാൻ കോൺഗ്രസിന് അല്ലാതെ മറ്റാർക്കാണ് അർഹതയെന്ന് അദ്ദേഹം ചോദിച്ചു.

ബിനോയ് വിശ്വം ആദ്യം സിപിഐയെ നന്നാക്കട്ടെ. സിപിഐഎം എന്ന പാർട്ടി ഇല്ലാതാകണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് വിമുക്ത ഭാരതം പോലെ സിപിഐഎം വിമുക്ത കേരളം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിപിഐഎമ്മിനെ ബാധിച്ച പ്രശ്നം ഒരാൾക്കു പോലും പാർട്ടിയിൽ തുറന്നു പറയാൻ പറ്റാത്ത സാഹചര്യം എന്നതാണ്. അതുകൊണ്ടാണ് പാർട്ടി അണികൾ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Story Highlights : Mamata Banerjee Set To Campaign For Priyanka Gandhi In Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here