Advertisement

തെരഞ്ഞെടുപ്പ് തിരിച്ചടി; മുഖ്യമന്ത്രിയെ പിന്തുണച്ചും പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ചും സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി

June 23, 2024
Google News 3 minutes Read
CPIM thrissur meeting supports CM Pinarayi vijayan in election analysis

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് മുഖ്യമന്ത്രിയുടെ ശൈലിയെ പല സിപിഐഎം ജില്ലാ കമ്മിറ്റികളും കുറ്റപ്പെടുത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പിന്തുണ. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ നയിച്ചില്ലായിരുന്നുവെങ്കില്‍ തോല്‍വിയുടെ ആക്കം കൂടിയേനെയെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനും തൃശൂര്‍ മേയര്‍ക്കുതിരെ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. (CPIM thrissur meeting supports CM Pinarayi vijayan in election analysis)

നവ കേരള സദസ്സ് തിരിച്ചടിച്ചെന്നാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈകോയിലെ പ്രതിസന്ധിയും സാധാരണക്കാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റി. റോഡിലെ കുഴികള്‍ അടക്കാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ ഉയര്‍ന്നത് അതിരൂക്ഷ വിമര്‍ശനമാണ്. കരുവന്നൂര്‍ വിഷയം കൈകാര്യം ചെയ്തതില്‍ പാര്‍ട്ടിക്ക് വന്‍ പോരായ്മയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയല്ല പണം നല്‍കുന്നതിലാണ് പാര്‍ട്ടി ശ്രദ്ധ ചെലുത്തേണ്ടിയിരുന്നതെന്നും വിമര്‍ശനമുണ്ടായി. തെരഞ്ഞെടുപ്പുകാലത്ത് മേയര്‍ എം കെ വര്‍ഗീസ് സുരേഷ് ഗോപിയെ വാഴ്ത്തി പാടിയത് തിരിച്ചടിയായി. മേയറുടെ സുരേഷ് ഗോപി ബന്ധത്തില്‍ ഭൂരിഭാഗം അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചു.

Story Highlights : CPIM thrissur meeting supports CM Pinarayi vijayan in election analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here