Advertisement

വയനാട്ടിൽ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രി; ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

June 23, 2024
Google News 2 minutes Read

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക.ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 500 പേരാണ് പങ്കെടുക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായെന്ന് രാജ്ഭവൻ അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയും, മന്ത്രിമാരും, മുതിർന്ന പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

വയനാട്ടിൽ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒആർ കേളു. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.

അതിനിടെ കെ രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ പട്ടികജാതി ക്ഷേമവകുപ്പ് മാത്രം കേളുവിന് നൽകിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷിനുമാണ് നൽകിയത്. ഒആർ കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

Story Highlights : O.R. Kelu to take oath as Minister today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here