Advertisement

നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം; രണ്ടാമനായി കെഎൻ ബാല​ഗോപാൽ

June 24, 2024
Google News 1 minute Read

നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം. കെ രാധാകൃഷ്ണന് പകരം ധനമന്ത്രി കെഎൻ ബാല​ഗോപാലിന് രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയന് സമീപത്ത് സീറ്റ്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. കെ രാധാകൃഷ്ണന് പകരം മന്ത്രിയായെത്തിയ ഒ.ആർ.കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം.

സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് മന്ത്രിമാരുടെ സീറ്റിങ് നിശ്ചയിക്കുന്നത്. കെ.രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയപ്പോൾ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ എംവി ഗോവിന്ദനായിരുന്നു രണ്ടാം നമ്പർ സീറ്റിൽ. സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോഴാണ് കെ രാധാകൃഷ്ണൻ ആ സീറ്റിലെത്തിയത്.

Story Highlights : Change in Kerala Niyamasabha seat settings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here