Advertisement

സിംബാബ്‍വെക്കെതിരെയുള്ള ടി20 ടീമായി; ശുഭ്മാന്‍ ഗില്‍ നയിക്കുന്ന സംഘത്തില്‍ സഞ്ജു സാംസണും

June 24, 2024
Google News 2 minutes Read

സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ യുവതാരം ശുഭ്മാന്‍ ഗില്‍ നയിക്കും. സഞ്ജു സാംസണാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍.

അതേ സമയം ടി20 ലോകകപ്പ് ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടി20 ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവും യശസ്വി ജയ്സ്വാളും മാത്രമാണ് സിംബാബ്വെയ്ക്കെതിരായ ടീമിലുള്‍പ്പെട്ടത്. അതിനിടെ കഴിഞ്ഞ 12 മാസത്തിനിടെ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ക്ക് ടീമിലേക്ക് ആദ്യ വിളിയെത്തി.

Read Also: T20 ലോകകപ്പിൽ ബോളര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട സ്‌റ്റേഡിയം ഇടിച്ച് നിരത്താന്‍ ബുള്‍ഡോസറുകള്‍

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Story Highlights : Indian eleven declared for t20 match against Zimbabwe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here