കളഞ്ഞു കിട്ടിയ സ്വര്‍ണം നവവധുവിന് നല്‍കി ബാങ്ക് ജീവനക്കാരന്‍ മാതൃകയായി

റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നല്‍കി വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ തറോല്‍ കൃഷ്ണകുമാര്‍ മാതൃകയായി. വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ യഥാര്‍ത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് സ്വര്‍ണ്ണം നല്‍കുകയായിരുന്നു. ( bank employee give back gold ornaments that he found to its owner)
കൃഷ്ണകുമാറിന്റെ സത്യസന്ധതയില്‍ അനുമോദിക്കുന്ന ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ശ്രീനാഥ്, വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് , ബാങ്ക് സെക്രട്ടറി മനോജ്, പ്രഭകുമാര്‍ മാക്‌സ് ശ്രീധരന്‍ കെ വി ഹരിഗോവിന്ദന്‍, അനൂജ്,സമീര്‍ നവദമ്പതികളുടെ കുടുംബാംഗങ്ങളുംസന്നിഹിതരായിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശം അയച്ചു കൊണ്ടാണ് സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായത്.
Story Highlights : bank employee give back gold ornaments that he found to its owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here